ന്യൂഡൽഹി : എസ്എൻസി ലാവ് ലിൻ കേസ് അടിയന്തര പ്രാധാന്യമുള്ളതെന്ന് സിബിഐ സുപ്രീംകോടതിയിൽ അറിയിച്ചു.സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാൽ വേഗത്തിൽ ഇത് പരിഗണിക്കണെമെന്നും സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസ് അടുത്ത വ്യാഴാഴ്ച കോടതി പരിഗണിക്കും.


