മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ആർട്സ് വിങ്ങിന്റെയും, ഐടി & മീഡിയ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കറിന് ഗാനാഞ്ജലി സംഘടിപ്പിച്ചു. സെഗയാ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ച പരുപാടി ബഹറിനിലെ പ്രശസ്ത സംഗീത സംവിധായകനും, റേഡിയോ അവതാരകനും, മീഡിയ രംഗ് ഹെഡും, ഗായകനുമായ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.
ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം അദ്ധ്യക്ഷനായിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ആർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശ ഭക്തിഗാന മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും, വിധി കര്തതാക്കൾക്കുള്ള മൊമെന്റോ വിതരണവും ഈ പരുപാടിയിൽ വച്ച് നടത്തപ്പെട്ടു.
ബഹറിനിലെ പ്രശസ്ത ഗായികരായ ലക്ഷ്മി രോഹിത്ത്, ആദ്യ ഷീജു, ബീന ജോൺ, ആഗ്നേയ നിത്യാനന്ദൻ, അക്ഷയ ബാലഗോപാൽ, ജോവിന ജിബിൻ, ദേവ പ്രിയ, വിശ്വനാഥൻ മാരിയിൽ എന്നിവർ പ്രിയ ഗായികയുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ ആലപിച്ചു.
ചടങ്ങിന് ദേശീയ സെക്രട്ടറി ബെൻസി ഗാനിയുഡ് സ്വാഗതവും, ആർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്, ഐടി & മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് എന്നിവർ ആശസകളും, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു. ഐവൈസിസി മുതിർന്ന അംഗം അനീഷ് എബ്രഹാം, പ്രിറ്റി റോയ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.