മുംബൈ: പ്രശസ്ത ഗായിക ലതാമങ്കേഷ്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗായികയെ മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചു.
ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ത്യയുടെ വാനമ്ബാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ക്ക് 92 വയസ്സുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ ലത മങ്കേഷ്കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
