
മനാമ: ബഹ്റൈനിൽ 2025- 2026 അധ്യയന വർഷം സ്കൂൾ ഗതാഗതസേവനത്തിന് ബസുകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 4 ആണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 7ന് അധ്യയനവർഷം ഔദ്യോഗികമായി ആരംഭിക്കും. സെപ്റ്റംബർ 2, 3 തീയതികളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓറിയൻറേഷൻ ഉണ്ടാകും. നബിദിനം പ്രമാണിച്ച് സെപ്റ്റംബർ നാലിന് പൊതു അവധിയായിരിക്കും.
