കുവൈറ്റ് സിറ്റി: റമദാനിലെ അവസാന പത്ത് ദിവസം ഔദ്യോഗിക അവധി നൽകുന്നതിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ വിദഗ്ധർ. 10 ദിവസത്തെ അവധി അനുവദിക്കാനുള്ള കുവൈറ്റ് സർക്കാരിൻ്റെ പ്രവണത രാജ്യത്തെ കൂടുതൽ സ്തംഭിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. കോവിഡ് -19 മഹാമാരിക്ക് ശേഷം വീണ്ടും ആരംഭിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ഇത്രയധികം അവധിദിനങ്ങൾ ഉണ്ടാകുന്നത് വിദ്യാർത്ഥികളെയും സ്കൂളുകളുടെ പ്രവർത്തനങ്ങളെയും ബാധിക്കുകയും ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമെന്നുമാണ് റിപ്പോർട്ട്.
സമൂഹത്തിന്റെ വിവിധ വശങ്ങളിൽ, പ്രത്യേകിച്ച് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിരവധി പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അവധി നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടു.