മനാമ : കരിപ്പൂർ എയർപ്പോർട്ടിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമുണ്ടായ വിമാന അപകട കാരണം പൈലറ്റിന്റെ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമായതോടെ അപകടം നടന്ന രാത്രി മുതല്‍ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും തുടങ്ങുന്നതിനു ബന്ധപ്പെട്ട അധികാരികൾ സത്വര നടപടി സ്വീകരിക്കണം.
കരിപ്പൂരിൽ നിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചും ചെറുവിമാനങ്ങൾ സര്‍വീസ് നടത്തുന്നത് യാത്രക്കാർക്ക് പലവിധത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിൽ നിർദ്ദേശിച്ചിരിക്കുന്ന റണ്‍വേ സെന്‍ട്രല്‍ ലൈന്‍ ലൈറ്റ് സ്ഥാപിക്കല്‍, റണ്‍വേ നീളം കൂട്ടല്‍ തുടങ്ങിയവ നടപ്പാക്കുന്നതിന് കേരള സർക്കാർ ആവശ്യമായ നടപടി എടുക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിലെ യാത്ര വിലക്കുകൾ ക്രമാനുഗതമായി എടുത്തുകളയുന്ന സാഹചര്യത്തിൽ ഈ സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്. ഇക്കാര്യത്തിൽ കേന്ദ്ര കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
Trending
- ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ് ഹുസ്റ്റൻ ഘടകം കമ്മിറ്റി നിലവിൽ വന്നു
- പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ച് പൊട്ടിക്കുമെന്ന ഭീഷണി പ്രസംഗം, വി ടി സൂരജിനെതിരെ കേസെടുത്തു
- ഇരട്ടനികുതി ഇല്ലാതാക്കാൻ ബഹ്റൈനും ജേഴ്സിയും കരാർ ഒപ്പുവെച്ചു
- കർണാടകയിൽ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയിൽ നിന്ന് എട്ടു കോടിയും 50 പവനും കവർന്നു
- ഇത് ഇന്ത്യൻ ഓഹരി വിപണിയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്റെ കൊടും ഭീഷണികൾക്കിടയിലെ വ്യാപാര ചർച്ച തുണയായി, നിഫ്റ്റിയും സെൻസെക്സും കുതിച്ചുയർന്നു
- റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി
- കണ്ണനല്ലൂരിലെ പൊലീസ് മർദന ആരോപണം, മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്
- 154 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ കൂടി ബഹ്റൈനിൽനിന്ന് നാടുകടത്തി