കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. കുറ്റിയാടി ചുരം റോഡില്‍ ഉരുള്‍പൊട്ടി. കനത്ത മഴയില്‍ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്. കോഴിക്കോട് ബാലുശേരി കുറുമ്പൊയില്‍ തോരാട് മലയിലും ഉരുള്‍ പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടിയില്‍ വ്യാപകകൃഷിനാശമുണ്ടായി. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായി. നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് അടിവാരം ടൗണിലേക്ക് വലിയ തോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട്- വയനാട് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
Trending
- രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
- ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ശസ്ത്രക്രിയാ പാക്കേജ്
- മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയ്ക്ക് 120 വർഷം കഠിന തടവ്
- കൊച്ചിയിലെ ഫ്ലാറ്റിൽ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ
- വേൾഡ് മലയാളീ കൗൺസിൽ കുടുംബ സംഗമം സമ്മർ ഫിയസ്റ്റ 2024 സംഘടിപ്പിച്ചു
- ആശുപത്രിയിലെ ജനറേറ്ററിൽനിന്ന് പുക ശ്വസിച്ചു; കാഞ്ഞങ്ങാട്ട് 38 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
- മലയാളി എൻജിനീയർ ഹൃദയാഘാതം മൂലം ബെഡിൽ മരിച്ച നിലയിൽ