
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പ്പൊട്ടിയ മേഖലയില്‍ നിന്നും ആളുകളെ മാറ്റുന്നു. റവന്യു സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് നിന്നും 25 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
മഴ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് പ്രദേശത്തെ 25 കുടുംബങ്ങളോട് ബന്ധു വീടുകളിലേക്ക് താമസം മാറാൻ അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണമാണ് റവന്യു വകുപ്പ് നടത്തുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് തന്നെ പ്രദേശത്തെ അപകടസാധ്യതാ മേഖലയായി കണക്കാക്കിയിരുന്നു. വൈകിട്ടോടെ ജില്ലയിൽ മഴ കനക്കുമെന്നാണ് വിലയിരുത്തൽ. ഇന്നലെ നെടുങ്കണ്ടം പച്ചടിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരേക്കർ കൃഷിയിടം ഒലിച്ചു പോയിരുന്നു.


