പത്തനംതിട്ട: ചെങ്ങറ ഭൂസംരക്ഷണ സമര സമിതി നേതാവ് ളാഹ ഗോപാലൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊറോണ ബാധിതനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെക്കാലമായി അദ്ദേഹം വിശ്രമത്തിൽ ആയിരുന്നു.
സാധുജന വിമോചന വേദി നേതാവും ദളിത് ബുദ്ധി ജീവിയുമായിരുന്നു. സംസ്ഥാനത്ത് ഉടനീളം ഭൂ സമരങ്ങൾക്ക് നേതൃത്വം നൽകി. ആലപ്പുഴ സ്വദേശിയായ ളാഹ ഗോപാലൻ മുൻ കെഎസ്ഇബി ജീവനക്കാരനാണ്.