
മനാമ: ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ജോലി ഒഴിവുകളോ പരിശീലന അവസരങ്ങളോ വാഗ്ദാനം ചെയ്യുന്ന വ്യാജ കമ്പനികളുടെ പരസ്യത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ലിസ്റ്റുചെയ്ത എല്ലാ കമ്പനികളും ബഹ്റൈന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ളതും പ്രവര്‍ത്തനക്ഷമവുമായ സ്ഥാപനങ്ങളാണ്. വെര്‍ച്വല്‍ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് എക്സിബിഷനിലെ വ്യക്തിപരമായ അനുഭവങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ വ്യാജ ജോലി അല്ലെങ്കില്‍ പരിശീലന ഓഫറുകളെക്കുറിച്ചുള്ള ഏതെങ്കിലും വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വിവിധ മാര്‍ഗങ്ങളിലൂടെയുള്ള മന്ത്രാലയത്തിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് ഈ പ്രസ്താവന. കമ്പനികളുടെ പേരുകളും അനുബന്ധ രേഖകളും വിശദാംശങ്ങളും അവലോകനത്തിനായി സമര്‍പ്പിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. വെര്‍ച്വല്‍ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമില്‍ ഒഴിവുകള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ കമ്പനികളും നിയമപരമായി രജിസ്റ്റര്‍ ചെയ്തതും പ്രവര്‍ത്തനക്ഷമവുമാണെന്ന് പരിശോധിക്കുാന് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അടുത്ത സഹകരണമുണ്ടായെന്നും മന്ത്രാലയം പറഞ്ഞു.
