മനാമ: നിയമവിരുദ്ധ താമസക്കാരെയും അനധികൃത തൊഴിലാളികളേയും കണ്ടെത്താനുള്ള പരിശോധന രാജ്യ വ്യാപകമായി ശക്തമാക്കിയിരിക്കുകയാണ് ബഹ്റൈൻ. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും നിയമവിരുദ്ധമായ നടപടികൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാ ഗവർണറേറ്റുകളിലും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടപ്പിലാക്കുന്നതെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പരിശോധന കാമ്പെയ്നുകളിൽ നിരവധി വാണിജ്യ ഇടങ്ങൾ, വർക്ക് സൈറ്റുകൾ, കൂടാതെ നിരവധി ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും നിരവധി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ), സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്ഐഒ) എന്നിവയുമായി ചേർന്ന് ക്യാപിറ്റൽ, നോർത്തേൺ, സതേൺ ഗവർണറേറ്റുകളിൽ അതോറിറ്റി സംയുക്ത പരിശോധനാ കാമ്പെയ്ൻ നടത്തി. വ്യവസായ മന്ത്രാലയത്തിന് പുറമെ ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ്, നാഷണാലിറ്റി , പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ്, മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ക്യാപിറ്റൽ ഗവർണറേറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചായിരുന്നു മൂന്നാമത്തെ പരിശോധന ക്യാമ്പയിൻ.
വ്യക്തികളെ കടത്തുന്നതും നിർബന്ധിത ജോലി ചെയ്യുന്നതുമായ കേസുകൾ നിരീക്ഷിക്കുന്നതിനും
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസുമായി ഏകോപിപ്പിച്ച് മുഹറഖ് ഗവർണറേറ്റിൽ രണ്ട് പരിശോധനാ കാമ്പെയ്നുകളും നടത്തി. അനധികൃതമായി ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ 17506055 എന്ന ഹോട്ട് ലൈൻ നമ്പറിലോ www.lmra.bh എന്ന വെബ്സൈറ്റിലോ വിവരങ്ങൾ നൽകണമെന്ന് അധികൃതർ അറിയിച്ചു.