തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വദേശാഭിമാനിയുടെ 111 –-ാം നാടുകടത്തൽ വാർഷികദിനാചരണം സംഘടിപ്പിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി, സെക്രട്ടറി ബി അഭിജിത്, ട്രഷറർ അനുപമ ജി നായർ, സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് കുമാർ, കാസിം എ കാദർ തുടങ്ങിയവർ സംസാരിച്ചു.