മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. അടിയന്തരമായി രാജി വയ്ക്കാൻ ഹൈദരലി തങ്ങൾ നിർദേശം നൽകി. രാജി വയ്ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചു.
മലപ്പുറത്ത് നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാൻ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു.യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.