തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി തന്നെ കരിവാരി തേക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് കുമ്മനം രാജശേഖരന്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സമിതി അംഗമായതില്‍ വലിയ സന്തോഷമുണ്ട്. ഉത്തരവ് ലഭിച്ച അന്ന് തന്നെ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കി. കേസില്‍ തനിക്ക് പങ്കില്ല എന്ന് തെളിയിച്ച ശേഷമാണ് ചുമതല ഏറ്റെടുത്തതെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി. ബിജെപി നേതാക്കള്‍ക്ക് കള്ളക്കേസ് ചുമത്തിയതില്‍ പങ്കില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് പാര്‍ട്ടി പ്രസിഡന്റ് മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന ഒര് സമീപനവും ഉണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി. കേരളത്തില്‍ ബിജെപിയിലേയ്ക്ക് കൂടുതല്‍ പേര് വരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Trending
- കാണികൾക്ക് നവ്യാനുഭൂതി പകർന്ന് തൃശ്ശൂർക്കാരുടെ സമന്വയം 2025
- വേള്‍ഡ് മലയാളി ഫെഡറേഷന്- കിംസ് സംയുക്ത വാക്കത്തോണ്‍ നടത്തി
- കെ.എസ്.സി.എ. ലേഡീസ് വിംഗ് ക്വിസ് മത്സരം സംഘടിപ്പിച്ചു
- ‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ; നിയമപരമായി രാജിവയ്ക്കേണ്ടതില്ല’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്
- (ജിബിഎസ്) പടരുന്നു; നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി
- കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
- ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച
- എസ് എൻ സി എസ് ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.