തിരുവനന്തപുരം : മൊബൈൽ ഫോൺ ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ പഠനം വഴിമുട്ടിയിരുന്ന വിദ്യാർത്ഥിനിക്ക് കൈതാങ്ങായി കുമ്മനം. പഠനം വഴിമുട്ടിയിരുന്ന കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ സമ്മാനമായി നൽകി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം കാട്ടാക്കട അന്തിയൂർക്കോണം സ്വദേശി ജയന്റെ മകൾക്കാണ് കുമ്മനം രാജശേഖരൻ ഈ ഓണ സമ്മാനം നൽകിയത്.
ആറാം ക്ലാസുകാരി അനഘ ജയനുവേണ്ടി അന്തിയൂർക്കോണത്തു തന്നെയുള്ള വിനോദ് എന്ന യുവാവാണ് ഇക്കാര്യം കുമ്മനം രാജശേഖരനെ അറിയിച്ചത്. ഫെയ്സ്ബുക്ക് വഴി കാര്യം അറിഞ്ഞ കുമ്മനം തുടർന്ന്, പെൺകുട്ടിയുടെ വിശദ വിവരങ്ങളും മറ്റും തനിക്ക് നൽകാൻ യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്നാണ് ഓണ സമ്മാനമായി അനഘയ്ക്കുവേണ്ടി കുമ്മനം രാജശേഖരൻ വിനോദിന് മൊബൈൽ ഫോൺ എത്തിച്ചുകൊടുക്കുകയും വിനോദ് വഴി മൊബൈൽ ഫോൺ അനഘയ്ക്ക് കൈമാറുകയും ചെയ്തത് . ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് ജനറൽ സെക്രട്ടറി ജഗദീഷ് കുമാറാണ് വിനോദിനൊപ്പം അനഘയുടെ വീട്ടിലെത്തി മൊബൈൽ നൽകിയത്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE