
കൊല്ലം: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിനി കാർത്തിക മോൾക്ക് കടയ്ക്കൽ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ ഗ്രൂപ്പുകളിലിൽ നിന്നും സമാഹരിച്ച 25000 രൂപ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാർ കാർത്തിക മോളുടെ കുടുംബത്തിന് കൈമാറി.
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ വച്ചാണ് തുക കൈമാറിയത്. സി.ഡി. എസ് ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ സി. ഇന്ദിരഭായി, സി. ദീപു, അരുൺ കെ. എസ്, ഷിബു കടയ്ക്കൽ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം
