മനാമ: ബഹറൈൻ മലയാളി പൊതു സമൂഹത്തിൽ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ സഹോദരങ്ങളും അംഗമായ കുടുംബ സൗഹൃദ വേദി കഴിഞ്ഞ 26 വർഷമായി കലാ- സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാന്നിധ്യമറിയിക്കുന്നു.
കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെ ഈ പ്രാവശ്യവും ഉദാരമതികളുടെ സഹായത്തോടെ സമൂഹ നോമ്പുതുറ നടത്തുവാൻ കഴിഞ്ഞ മാസം 21-ാം തീയ്യതി മുഹറഖ് കപാലം റസ്റ്റോറൻ്റിൽ ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുകയും , സംഘടനയുടെ ചാരിറ്റി കൺവീനറായ ശ്രീ. സയ്ദ് ഹനീഫയെ കൺവീനറായി യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
അതിൻ്റെ പ്രവർത്തനഫലമായി മാർച്ച് 13 ന് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിപുലമായ കമ്മിറ്റി ഉണ്ടാക്കുകയും ഇഫ്താറിൻ്റെ പോസ്റ്റർ ബീ എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് ,സൗഹൃദ വേദി പ്രസിണ്ടൻ്റ് സിബി കൈതാരത്ത് കൈമാറി. സെക്രട്ടറി അജി പി ജോയി ട്രഷറർ ഷാജി പുതുക്കുടി കൺവീനർ സെയ്ദ് ഹനീഫ കോഡിനേറ്റർ : അൻവർ നിലമ്പൂർ,രക്ഷാധികാരി അജിത്ത് കണ്ണൂർ, മോനി ഓടിക്കണ്ടത്തിൽ , ജേക്കബ് തെക്കു തോടിൽ, ഇ.വി രാജീവൻ, വനിതാ വിങ് പ്രസി: മുനീന മൻഷീർ,മറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.
ബഹ്റൈനിലെ എല്ലാ പ്രവാസി സമൂഹത്തെയും പ്രസിണ്ടൻ്റ് സ്വാഗതം ചെയ്തു.