മനാമ: കുടുംബ സൗഹൃദ വേദി ക്രിസ്മസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ഇരുപത്തി ഏഴു വർഷങ്ങളായി , കലാ-സാംസ്ക്കാരിക , ജീവകാരുണ്യ രംഗത്ത് ബഹറിനിൽ സജീവമായ കുടുംബ സൗഹൃദവേദി അംഗങ്ങൾ വിവിധ കലാപരിപാടികളോടെ ബാങ് സാങ് തായ് റസ്റ്റോറൻറിൽ വച്ച് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി.
മുഖ്യ അതിഥിയായി ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ, ഐ സി ആർ എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് മെമ്പർ: ബിജു ജോസഫ്, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സി സി ജി ചെയർമാൻ ഡോ: പി.വി. ചെറിയാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പ്രസിണ്ടന്റ് സിബി കൈതാരത്ത് അധ്യക്ഷനും ജോ.സെക്രട്ടറി അബ്ദുൾ മൻഷീർ സ്വാഗതം പറയുകയും , അഡ്വ: ബിനു മണ്ണിൽ ഉത്ഘാടനം ചെയ്യുകയും ചെയ്തു.
ബഹറിൻ ആഭ്യന്തര വകുപ്പിന്റെ സേവനത്തിനുള്ള പ്രത്യേക അംഗീകാരം ലഭിച്ച മോനി ഓടിക്കണ്ടത്തിനെയും, വർഷങ്ങളായി കുടുംബ സൗഹൃദ വേദിയെ മുന്നോട്ട് നയിച്ച ജേക്കബ് തേക്കുംതോടിനേയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബഹറിൻ പൊതു സമൂഹത്തിൽ നിറ സാന്നിധ്യവും കുടുബ സൗഹൃദ വേദിയുടെ ചാരിറ്റി കൺവീനറുമായ സെയ്ദ് ഹനീഫയേയും, പ്ലസ് ടുവിന് ഗ്രേഡോടെ പാസായ അസോസിയേഷൻ മെമ്പർ ഗോപികാ ഗണേഷനെയും, അസോസിയേഷൻ മുൻകാല പ്രസിഡണ്ട് മാരായ ഗോപാലൻ വി.സി, ഗണേഷ് കുമാർ, ചെമ്പൽ ജലാൽ, എബി തോമസ്, നാസർ മഞ്ചേരി, ഹംസ ചാവക്കാട്, ജേക്കബ് തെക്കുംതോട്, മോനി ഓടികണ്ടത്തിൽ, രക്ഷാധികാരിയും ഫൗണ്ടർ പ്രസിഡണ്ടുമായ അജിത്ത് കണ്ണൂർ, മുൻ ലേഡീസ് പ്രസിഡൻറ് മിനി റോയ്, ശുഭാ അജിത്ത്, എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
പരിപടികൾ നിറപകിട്ടാർന്ന രീതിയിൽ നയിച്ച അവതാരകരായ, രാജേഷ് പെരുംകുഴി, പ്രിയംവദ ഷിജു എന്നിവരെ പ്രത്യേകം അനുമോദിച്ചു. ട്രഷറർ: ഷാജി പുതുക്കോടി, വൈ.പ്രസിഡൻറ് അനിൽ മടപ്പള്ളി, സലീം ചിങ്ങപുരം, ജോ.സെക്രട്ടറി അബ്ദുൾ മൻഷീർ, ജോ.ട്രഷറർ: രാജേഷ്, എൻ: സെക്രട്ടറി അൻവർ നിലമ്പൂർ, മെ. സെക്രട്ടറി നിർമ്മൽ രവീന്ദ്രൻ, ചാരിറ്റി കൺവീനർ സെയ്ദ് ഹനീഫ, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോയ് മേനോൻ, സ്പോ. സെക്രട്ടറി റിതിൻ തിലക്, വനിതാ വിഭാഗം പ്രസിഡണ്ട് മുബീന മൻഷീർ, എക്സിക്യുട്ടീവ് അംഗങ്ങൾ എല്ലാം ചേർന്ന് പരിപാടികൾ ഗംഭീരമായി നടത്താൻ സഹായിച്ച സ്പോൺസർമാരേയും നേതൃത്വം നൽകിയ എക്സിക്യുട്ടീവ് അംഗങ്ങൾക്കും എല്ലാ അംഗങ്ങൾക്കും കൺവീനർ സലാം നിലമ്പൂർ നന്ദി രേഖപ്പെടുത്തി.