മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ 50 മത് ദേശീയദിന ആഘോഷം സൽമാനിയ സെഖയാ റസ്റ്റോറന്റ്ൽ വെച്ച് നടത്തി. ഈ രാജ്യവും അതിലെ ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന കരുണയ്ക്കും സ്നേഹത്തിനും കരുതലിനും പങ്കെടുത്തവർ പ്രത്യേകം നന്ദി അറിയിച്ചു. കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറിയും എഴുത്തുകാരിയുമായ ഫെമിലി പി ജോൺ മുഖ്യ സന്ദേശം നൽകി.
ഒഐസിസി ഗ്ലോബൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലമായി, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് പോൾ സെബാസ്റ്റ്യൻ, കുടുംബ സൗഹൃദവേദിയുടെ രക്ഷാധികാരി അജിത് കുമാർ, ഗോപാലൻ വി സി, ഗണേശ് കുമാർ വനിതാവേദി പ്രസിഡണ്ട് മിനി മാത്യു, സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് അജി പി ജോയ്, ഒഐസിസി പാലക്കാട് ജില്ലാ സെക്രട്ടറി സൽമാൻ ഫാരിസ്, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സെക്രട്ടറി വിനോദ് ദാനിയേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സെക്രട്ടറി എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കർ നന്ദിയും പ്രകാശിപ്പിച്ചു. പരിപാടികൾക്ക് സൈറ പ്രമോദ്, സന്തോഷ് കുറുപ്പ്,സുനീഷ് കുമാർ, ജോൺസൺ, പ്രമോദ്, മണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.