തിരുവനന്തപുരം: കേരളവർമ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേയ്ക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പാളയം- ബേക്കറി ജംഗ്ഷൻ പൂർണമായും സ്തംഭിച്ച നിലയിലാണ്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെ എസ് യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും ആക്ഷേപമുണ്ട്.മന്ത്രിയുടെ വഴുതക്കാട്ടെ വസതിയിൽ നിന്ന് ആരംഭിച്ച സംഘർഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്. കെ എസ് യുവിന്റെ ആറ് പ്രവർത്തകർ കസ്റ്റഡിയിലാണ്. കെ എസ് യു നേതാവ് അഭിജിത്തിനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചുവെന്നും അകാരണമായി കസ്റ്റഡിയിൽ എടുത്തുവെന്നും പ്രവർത്തകർ ആരോപിക്കുന്നു. അഭിജിത്തിനെ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെ എസ് യു ആവശ്യപ്പെടുന്നത്. മന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്നും സമരം ക്ളിഫ് ഹൗസിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. കേരളീയം ഫ്ളക്സ് ബോർഡുകൾ പ്രവർത്തകർ തകർത്തു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും പി പി ചിത്തരഞ്ജൻ എം എൽ എയുടെയും വാഹനം പ്രവർത്തകർ തടഞ്ഞു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു