തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികളുടെ ശംബളം ഇനിയും നൽകിയില്ലെങ്കിൽ പണിമുടക്കിലേക്ക് പോകേണ്ടി വരുമെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ്, എംഎൽഎ. ജൂൺ- ജൂലായ് മാസത്തിൽ ഇതുവരെ നാന്നൂറ് കോടിയിലധികം വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചിട്ടും പകുതി ശംബളമാണ് ഇതുവരെ നൽകിയത്, ബാങ്കുകൾ ലോൺ തിരിച്ചടവ് തുക പിടിച്ചത് കാരണം അതു പോലും കയ്യിൽ ലഭിക്കാത്ത സാഹചര്യമാണ് തൊഴിലാളിക്കുള്ളത്. തൊഴിലാളികൾ പട്ടിണി കിടന്നു ജോലി ചെയ്യണമെന്നാണോ സർക്കാരും മാനേജ്മെന്റും ഉദ്ദേശിക്കുന്നതെന്നും, ഇത് കേരള സമൂഹത്തിനാകെ അപമാനം ആണെന്നും എംഎൽഎ പറഞ്ഞു. ഈ ഓണക്കാലത്തും തൊഴിലാളികളെ പട്ടിണിക്കിടാനാണ് ഇപ്പോൾ ഈ വ്യാജ പ്രതിസന്ധി സ്രഷ്ടിക്കുന്നത്, അതിനെതിരെ മുഴുവൻ തൊഴിലാളികളേയും അണിനിരത്തി ശക്തമായ സമരങ്ങളിലേക്ക് യൂണിയൻ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Trending
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി
- ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം മോണ്ട്രിയലില് സ്ഥിതിവിവരക്കണക്ക് ശില്പശാല നടത്തി
- പഹല്‍ഗാം ഭീകരാക്രമണത്തിന് വഴി വച്ചത് സുരക്ഷാ വീഴ്ച , ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ
- ‘സീസണ്‍സ്’ ടൂറിസം യാത്ര: മോസ്കോയിലെ റെഡ് സ്ക്വയറില്‍ ബഹ്റൈനി കുടുംബങ്ങള്‍ ദേശീയ പതാകയുയര്‍ത്തി
- പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി
- പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗം; സിസി മുകുന്ദനെ ഒഴിവാക്കിയതിൽ സിപിഐ