പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂര്‍ കടവു ജംക്ഷനില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ തിരുവനന്തപുരം ബസ് മുണ്ടക്കയം ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. ഒരു കെഎസ്ആര്‍ടിസി ബസില്‍ 15 ഉം രണ്ടാമത്തെ ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. മുണ്ടക്കയം ബസിലെ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഡ്രൈവറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് പിന്നോട്ട് പോയ തിരുവനന്തപുരം ബസ് പഞ്ചായത്ത് കിണറും സമീപത്തെ വീടിന്റെ മതിലും തകര്‍ത്തു. മുണ്ടക്കയം ബസിലെ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു