കൊച്ചി: വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റി നാശനഷ്ടങ്ങളുണ്ടാക്കി എന്നാരോപിച്ച് പൊലീസ് കേസെടുത്ത ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജയ്ദീപിന് മുന്‍കൂര്‍ ജാമ്യം.
ഹൈക്കോടതിയാണ് ജയദീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 16 ന് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മനഃപൂര്‍വ്വം അപകടമുണ്ടാക്കും വിധത്തില്‍ പെരുമാറിയെന്നാണ് ജയദ്വീപിനെതിരായ കേസ്.
