കൽപറ്റ: ദേശീയപാതയിൽ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നു തെന്നി നീങ്ങിയ ബസ് റോഡരികിലെ ഹോംസ്റ്റേയുടെ മുറ്റത്തേക്കാണു മറിഞ്ഞത്. ഹോംസ്റ്റേയിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്നലെ വൈകിട്ടു 4.30 ഓടെയാണ് അപകടമുണ്ടായത്. 49 പേർക്കു പരുക്കേറ്റിരുന്നു. ബസിൽ 59 യാത്രക്കാരാണുണ്ടായിരുന്നത്. ബത്തേരിയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറിലായതാണു അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പിന്നാലെ കൽപറ്റയിൽ നിന്നു ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൊടുംവളവുകളും ഇറക്കവുമുള്ള മേഖലയാണിത്.
Trending
- കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ല, പക്ഷേ അതിവേഗ റെയിൽപാത വേണമെന്ന നിലപാടിൽ സർക്കാർ
- ബഹ്റൈന്‍ വസന്തോത്സവം സമാപിച്ചു
- കഴിഞ്ഞ വര്‍ഷം ബഹ്റൈനില്‍ പരിശോധിച്ചത് 4,92,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍
- വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് 9,000 ദിനാര്‍ നഷ്ടപരിഹാരം
- ബഹ്റൈന്‍ വ്യവസായ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പ്ലോട്ട് സര്‍വേ സേവനം വികസിപ്പിച്ചു
- അതിജീവനത്തിന്റെ കരുത്തുമായി ‘പോരാട്ടമാണ് കഥ’
- ശബരിമല സ്വർണക്കൊള്ള; ‘ശ്രീകുമാറിനെതിരെ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്കായില്ല’; ജാമ്യ ഉത്തരവ് പുറത്ത്
- ബഹ്റൈനില്‍ ചെമ്മീന്‍ പിടുത്ത നിരോധനം ഞായറാഴ്ച മുതല്‍



