മടത്തറ: കൊല്ലം മടത്തറയിൽ കെ എസ് ആർ ടി സി ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരുക്ക്. തെൻമലയിൽ നിന്നു ടൂർ കഴിഞ്ഞ് മടങ്ങിവന്ന ബസ്സും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസ്സുമാണ് മടത്തറ മേലെ മുക്കിന് സമീപം കൂട്ടിയിടിച്ചത്.
ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സിയിൽ ഇടിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പാറശാലയിൽനിന്നും വൺ ഡെ ടൂർ പോയവരാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്.

ബസ്സ് തമ്മിലടിച്ച് പുരയിടത്തിൽ കയറിയാണ് നിന്നത്. ഇവിടെ കൊടും വളവാണ്. ടൂറിസ്റ്റ് ബസ്സ് വളവിൽ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പരിസരവാസികൾ പറയുന്നത്.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബസ്സിൽകുരുങ്ങിയ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറെ കടയ്ക്കൽ നിന്നെത്തിയ ഫയർ ഫോഴ്സ് ബസ്സ് പൊളിച്ചാണ് പുറത്തെടുത്തത്.

ഗുരുതരം ആയി പരുക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 26 പേർ കടയ്ക്കൽ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എല്ലാവരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തനം മൂലം പെട്ടെന്ന് തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിക്കാനായതായി ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.


ഡ്രൈവർമാരുടെ അവസ്ഥ ഗുരുതരമാണ് എന്നാണ് പ്രാഥമിക വിവരം. രണ്ട് ബസ്സിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും രാഷ്ട്രീയ പ്രതിനിധികളുടെയും, നാട്ടുകാരുടെയും, യാത്രക്കാരുടെയും, ഫയർഫോഴ്സിനെയും, പൊലീസിനെയും, ഫോറസ്റ്റ്ന്റെയും, ആട്ടോ ഡ്രൈവർമാരുടെയും നേതൃത്വത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

റിപ്പോർട്ട്: സുജീഷ്