കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഓഫിസീല്‍ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയത് ഗൗരവത്തോടെ കാണുന്നതായി കോടതി പറഞ്ഞു. ജീവനക്കാരുടെ പരാതിയില്‍ അജ്മലിനും സഹോദരന് ഫഹ്ദാനുമെതിരെ കേസെടുത്തിരുന്നു. അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചത് വിവാദമായിരുന്നു. പിന്നീടത് പുനഃസ്ഥാപിച്ചു.
ബില്ലടയ്ടക്കാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാനാവശ്യപ്പെട്ടു. പിറ്റേന്നാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്തതില്‍ പ്രകോപിതനായ അജ്മല്‍ സഹോദരനൊപ്പം കെ.എസ്.ഇ.ബി. ഓഫീസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. ഓഫീസിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകര്‍ത്തു. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യം ഒഴിച്ചു.