
മനാമ: അകാലത്തിൽ പൊലിഞ്ഞുപോയ മലയാള സാഹിത്യരത്നം ടി.എ. രാജലക്ഷ്മിയുടെ ഓർമ്മപുതുക്കി കെ.എസ്.സി.എ ബഹ്റൈൻ സാഹിത്യവിഭാഗം അനുസ്മരണദിനം സംഘടിപ്പിച്ചു. ‘ഓർമയിൽ രാജലക്ഷ്മി’ എന്ന ശീർഷകത്തിൽ ജൂൺ 8 നു കെ എസ് സി എ ഹാളിൽ വെച്ച് നടന്ന ചടങ്ങിന് ബഹ്റൈനിലെ പ്രമുഖ സാഹിത്യപ്രവർത്തകർ സാന്നിദ്ധ്യം അറിയിച്ചു .കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കെ സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥിയായിരുന്ന പ്രശസ്ത പ്രവാസി സാഹിത്യപ്രവർത്തക ശബിനി വാസുദേവ് രാജലക്ഷ്മിയുടെ സാഹിത്യ രചനകളെ കുറിച്ചും, ജീവിതത്തിലെ ആന്തരിക സംഘർഷങ്ങളെ കുറിച്ചും വിശദമായി ഓർമ്മിച്ചു.
സാഹിത്യപ്രഭാഷകരായ ഇ.എ. സലിം, ബോണി ജോസഫ്, ഇ വി രാജീവൻ എന്നിവർ രാജലക്ഷ്മിയുടെ കൃതികളുടെയും സാഹിത്യസന്ദേശത്തിന്റെയും പ്രസക്തി വിശദീകരിച്ചു. രാജലക്ഷ്മി രചിച്ച ‘ആത്മഹത്യ’ എന്ന കഥ പാരായണം സാബു പാല അവതരിപ്പിച്ചു, ഗൗരവം നിറഞ്ഞ മുഹൂർത്തങ്ങളായി അതു മാറി. ചടങ്ങിന് നേതൃത്വം നൽകിയതു സാഹിത്യവിഭാഗം കൺവീനർ അജയ് പി. നായർ ആയിരുന്നു. പ്രിയ അരുൺ വേദിനിയന്ത്രണം നിർവഹിച്ചു. കൾച്ചറൽ വിങ് സെക്രട്ടറി മനോജ് നമ്പ്യാരുടെ നന്ദി പ്രകാശനത്തോടെ ചടങ്ങ് സമാപിച്ചു.
