മനാമ: ബഹ്റൈനിൽ കഴിഞ്ഞ നാല്പത് വർഷങ്ങളായി കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 – 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ പൊതുയോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു.
പ്രസിഡണ്ട് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ 8 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്.

സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ പുതിയൊരു ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതിനായിരിക്കും ഭരണസമിതിയുടെ പ്രഥമപരിഗണന എന്ന് സംഘടനയുടെ നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങളും അവരുടെ ചുമതലകളും .

പ്രസിഡന്റ്: പ്രവീൺ നായർ

ജനറൽ സെക്രട്ടറി: സതീഷ് നാരായണൻ
വൈസ് പ്രസിഡന്റ് : ഹരി ഉണ്ണിത്താൻ
ട്രഷറർ : ശിവകുമാർ P R നായർ
ജോയിന്റ് സെക്രട്ടറി:- മനോജ്കുമാർ
എന്റർറ്റെൻമെന്റ് /സാഹിത്യ വിഭാഗം സെക്രട്ടറി : രഞ്ജു R നായർ
സ്പോർട്സ് സെക്രട്ടറി : അഭിലാഷ് നായർ
ഇന്റേണൽ ഓഡിറ്റർ :- രാധാകൃഷ്ണൻ വല്യത്താൻ
സന്തോഷ് നാരായണൻ : മെമ്പർഷിപ് സെക്രട്ടറി
