
മനാമ: കേരള സോഷ്യൽ & കൾചറൽ അസോസിയേഷന്റെ ഈ വർഷത്തെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനോ ഉത്ഘാടനം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചന യോഗം ഇന്നലെ 14/10/22 വെള്ളിയാഴ്ച രാവിലെ 10:30 കെ.എസ്.സി.എ ഹാളിൽ ചേരുകയുണ്ടായി.
100 ൽ പരം അംഗങ്ങളും അവരുടെ അസ്സോസിയേറ്റ് അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ പുതിയ അംഗങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. നവംബർ 4 നു ഇന്ത്യൻ ക്ലബ്ബിൽ വച്ച് വൈകിട്ടു 6:30 നടക്കുന്ന പരിപാടിയിൽ നാട്ടിൽ നിന്നും പ്രശസ്തരായ കലാകാരൻമാരും വിവിധമേഘലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് അധ്യക്ഷത വഹിച്ച കെ.എസ്.സി.എയുടെ ആദരണീയനായ പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണം അനിവാര്യമാണെന്നും അറിയിച്ചു.
യോഗത്തിൽ മുതിർന്ന അംഗങ്ങളും എസ്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. രണ്ടു വർഷത്തെ വിവിധ സബ്കമ്മിറ്റികളും കൂടാതെ പുതിയതായി തുടങ്ങുന്ന സംഗീത ക്ലബ്ബിന്റെ രൂപീകരണവും എല്ലാ കൺവീനർ മാരെ പരിചയപെടുത്തലും നടക്കുക ഉണ്ടായി. കെ.എസ്.സി.എ പുതിയ സമുച്ചയത്തിലേക്ക് മാറുന്നതിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും പ്രവർത്തനവും അതിന്റെ ഏകോപനവും യോഗത്തിൽ വിലയിരുത്തുക ഉണ്ടായി.
കെ.എസ്.സി.എയുടെ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതം അർപ്പിക്കുകയും വൈസ് പ്രസിഡന്റ് ഹരി ഉണ്ണിത്താൻ നന്ദി അറിയിക്കുകയും ചെയ്തു.
