മനാമ: കേരളാ സോഷ്യൽ & കൾച്ചറൽ അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന “ബാലകലോത്സവം 2023” ന്റെ ഭാഗമായുള്ള റജിസ്റ്റ്രേഷനുവേണ്ടിയുള്ള ഗൂഗിൾ ഫോം ജൂൺ 28 മുതൽ എല്ലാവർക്കും ലഭ്യമാകും എന്ന് ഔദ്യോഗികമായി പ്രസിഡന്റ് പ്രവീൺ നായർ കെ.എസ്.സി.എ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ അറിയിച്ചു. ചടങ്ങിൽ സെക്രട്ടറി സതീഷ് നാരായണൻ, കലാസാഹിത്യം സെക്രട്ടറി രെഞ്ചു നായർ , ബാലകലോത്സവം കൺവീനർ ശശിധരൻ ,മറ്റ് എക്ക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു
കലാ സാഹിത്യ മേഖലയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് വേദി ഉണരാൻ പോകുന്നതെന്നും കുട്ടികളുടെ കഴിവു തെളിയിക്കുന്നതിലേക്കായി വ്യക്തിഗത, ഗ്രൂപ്പുമായി നൂറോളം ഇനങ്ങളിൽ മത്സരാത്ഥികൾ മാറ്റുരയ്ക്കപ്പെടും എന്ന് പ്രസിഡന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ബാലകലോത്സവം കൺവീനർ – ശശിധരൻ -3989 8781
ജോയിന്റ് കൺവീനർ – പ്രശാന്ത് നായർ -3327 9225
ജോയിന്റ് കൺവീനർ – അനൂപ് പിള്ള -3396 9500
കലാസാഹിത്യം സെക്രട്ടറി – രെഞ്ചു നായർ – 33989636