കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA), ഭാരത കേസരി ശ്രീ മന്നത്ത് പദ്മനാഭന്റെ 147-ാം മന്നം ജയന്തി, പുതുവത്സര ആഘോഷങ്ങൾ ഈ വരുന്ന ജനുവരി 2-ാം തീയതി വൈകിട്ട് 7 മണി മുതൽ KSCA ആസ്ഥാനത്ത് നടക്കും.
ലളിതമായി നടക്കുന്ന ചടങ്ങിൽ ബഹ്റിനിലെ അറിയപ്പെടുന്ന Dr. ബാബു രാമചന്ദ്രൻ, മുഖ്യ പ്രഭാഷണം നടത്തും. ഫൈൻആർട്ട് ആർട്ടിസ്റ്റും, ക്രിയേറ്റീവ് ആർട്ട് അധ്യാപകനും, പുതുതായി അനാച്ഛാദനം ചെയ്യുന്ന ശ്രീ. മന്നത്തു പദ്മനാഭന്റെ ഛായാചിത്രം വരച്ച, ശ്രീ. സന്തോഷ് പോരുവഴി, വിശിഷ്ട അതിഥിയായി പങ്കെടുക്കും. KSCA-യുടെ സ്ഥാപക അംഗങ്ങളായ ശ്രീ. പി ജി. സുകുമാരൻ നായർ, ശ്രീ. എസ്. എം. പിള്ള, ശ്രീ ദേവദാസൻ നമ്പ്യാർ എന്നിവർ ചേർന്ന് ശ്രീ. മന്നത്തു പദ്മനാഭന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യുന്നതിനൊപ്പം അവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും.
തുടർന്ന് ശ്രീ. ഗോപി നമ്പ്യാരും, ശ്രീ. അജിത്തും നയിക്കുന്ന ഗാനമേളയും, ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഡാൻസുകളും നടക്കും.
ഈ മഹനീയ ചടങ്ങുകളിലേക്ക് ഏവരേയും കുടുംബസമേതം ക്ഷണിക്കുന്നതായി പ്രസിഡന്റ്, ശ്രീ. രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി, ശ്രീ. അനിൽ പിള്ള എന്നിവർ അറിയിച്ചു
