മനാമ: കാസർഗോഡ് പെരിയ കല്യോട്ട് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊല്ലപ്പെട്ട കോൺഗ്രസ്സിന്റെ ധീര രക്തസാക്ഷികളായ കൃപേഷ്, ശരത്ത് ലാൽ രക്തസാക്ഷിത്വദിനത്തിൽ ഐ വൈ സി സി മുഹറഖ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ഏരിയാ കൺവൻഷനും നടത്തപ്പെട്ടു. ഏരിയാ പ്രസിഡന്റ് ഗംഗൻ മലയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘടാനം ചെയ്യ്തു. യൂത്ത് കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. ചടങ്ങിന് ഏരിയാ സെക്രട്ടറി രതീഷ് നെന്മാറ സ്വാഗതവും, ഏരിയാ ട്രഷറർ സൂഫിയൻ നന്ദിയും പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി