മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മുഹറഖിൽ വെച്ച് ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തി. ബഹ്റൈനിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ: അമർജിത്ത് കൗർ സന്ധു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് സ്വാഗതവും അശ്വതി മിഥുൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഹരീഷ്.പി കെ , ട്രഷറർ ഷാജി പുതുക്കുടി എന്നിവർ ആശംസകളർപ്പിച്ചു. ഡോ: മൈമുന ലിയാകാത്ത് (ഒബ്സ്ട്രറ്റിക്സ്, ഗൈനക്കോളജിസ്റ്റ് അൽഹി ലാൽ ഹോസ്പിറ്റൽ) ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ഡോക്ടർക്ക് മൊമന്റോ നല്കി കെ.പി.എഫ് ലേഡീസ് വിംഗ് ആദരിക്കുകയും ചെയ്തു. നിരവധി പേർക്ക് ക്ലാസ്സ് പ്രയോജനപ്പെട്ടു.
കെ.പി.എഫ് വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, എക്സിക്യൂട്ടീവ് മെമ്പർ മാരായ അരുൺ പ്രകാശ്, സുജീഷ് മാടായി, മിഥുൻ നാദാപുരം, സാന്ദ്ര നിഷിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് മാനേജർ ഫ്രാങ്കോ ഫ്രാൻസിസ്, ജയപ്രഭ ( നേഴ്സിംഗ് ഇൻ ചാർജ്ജ് ) മുനവിർ ഫൈറൂസ് (ബ്രാഞ്ച് മാർക്കറ്റിംഗ് മാനേജർ) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് സൂര്യ നാരായണൻ, വിജിന വിജയൻ, സക്ക് വാൻ, ഷാസ് , എന്നിവരും കെപിഎഫ് ന്റെ ലേഡീസ് വിംഗ് അംഗങ്ങളും പങ്കെടുത്തു. ബബിന സുനിൽ കാര്യപരിപാടികൾ നിയന്ത്രിച്ചു.