മനാമ: വാലന്റൈൻസ് ഡേ വൺഡേ വോളിബോൾ ടൂർണ്ണമെന്റിൽ കെ.പി.എഫ് വോളിബോൾ ടീം റണ്ണേഴ്സ് അപ്പ് കപ്പ് നേടി. വിവിധ രാജ്യങ്ങളിലെ പ്ലെയേഴ്സിനെ പങ്കെടുപ്പിച്ച് ‘പിനോയ് വോളിബോൾ അസോസിയേഷൻ’ സംഘടിപ്പിച്ച മത്സരത്തിൽ അത്യന്തം വാശിയേറിയ പ്രകടനത്തിലൂടെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ മത്സരിച്ച കെ.പി.എഫ് ടീം ഫൈനലിൽ റണ്ണേഴ്സ് അപ്പ് ആയി. പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽഫ്രാൻസിസ് കൈതാരത്ത് ജഴ്സി പ്രകാശനം ചെയ്തു കൊണ്ട് പ്രഖ്യാപിച്ച ടീമിനൊപ്പം സ്പോർട്സ് കൺവീനർ സുധി,വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, ഷാജി അനോഷ് ,സിനിത്ത്, മനീഷ് എന്നിവർ പ്രവർത്തിച്ചു.
വെള്ളിയാഴ്ച രാവിലെ മുഹറഖ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ കെ.പി.എഫ് ടീം റണ്ണേഴ്സ് അപ്പാവുമ്പോൾ കെ.പി.എഫ് ഭാരവാഹികളായ ആക്റ്റിംഗ് സെക്രട്ടറി അഖിൽ താമരശ്ശേരി,ട്രഷറർ ഷാജി പുതുക്കുടി,വൈസ്പ്രസിഡണ്ട് സുനിൽകുമാർ,രക്ഷാധികാരികളായ കെ.ടി.സലീം,സുധീർ തിരുനിലത്ത്,യൂ.കെ ബാലൻ സുജിത് സോമൻ,അനിൽകുമാർ,,പ്രജിത് ചേവങ്ങാട്ട്,സുജീഷ് മാടായി,അരുൺ പ്രകാശ്,ഷനൂപ് ,പ്രവീൺ വനിതാ വിഭാഗം പ്രസിഡണ്ട് രമ സന്തോഷ്,വൈസ്പ്രസിഡണ്ട് സജ്ന ഷനൂബ്,അഞ്ജലി സുജീഷ്, സാന്ദ്ര ഷിനിൽ,ഷീബാ സുനിൽ,ഉഷ ശശി തുടങ്ങിയവർ പ്രോത്സാഹനം നൽകികൊണ്ട് ഫൈനൽ മത്സരം തീരുന്നത് വരെ ടീമിനൊപ്പം നിലകൊണ്ടു.