
മനാമ: അൻപത്തി നാലാമത് ബഹ്റൈൻ നാഷണൽ ഡേയുടെ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൻ്റെ സഹായത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തംനൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ സംഘടിപ്പിച്ച കെ.പി. എഫ് ൻ്റെ പത്താമത് രക്തദാന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

രക്തദാന ക്യാമ്പിന് പ്രസിഡണ്ട് സുധീർ തീരുനിലത്ത്, ആക്റ്റിംഗ് ജനറൽ സെക്രട്ടറി രമാസന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബ് , രക്ഷാഷധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, കെ ടി സലീം, യുകെ ബാലൻ, എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയുടെ നേതൃത്വത്തിൽ ചാരിറ്റി വിംങും, എക്സിക്യൂട്ടീവ് മെമ്പർമാരും, ക്യാമ്പിന് നേതൃത്വം നൽകി.

മൂന്നു മാസംതോറും കെ പി ഫ് നടത്തി വരുന്ന രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി വരുന്നു, അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർ കെപിഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ(+973 36270501)
സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.


