മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് കഴിഞ്ഞ വർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ നടത്തിയ ഭക്ഷണ പൊതി വിതരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി 2022 ലെ ആദ്യ വിതരണം 14/01/22 വെള്ളിയാഴ്ച അസ്ക്കറിലുള്ള ക്ലീനിംഗ് കമ്പനി ലേബർ ക്യാമ്പിൽ നടത്തി. തൊഴിലാളികൾക്കുള്ള ഭക്ഷണം ബഹ്റൈനിയായ മൊഹമ്മദ് അൽ അഷേരിയാണ് ഇത്തവണ സ്പോൺസർ ചെയതത്. പ്രസിഡണ്ട് സുധീർ തിരുനിലത്തിനൊപ്പം ശശി അക്കരാൽ, ജി.തേഷ് തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
