തിരുവനന്തപുരം: മുൻ കാലങ്ങളിൽ ഏതെങ്കിലും വിഷയത്തിൽ ഒരു തലത്തിലെങ്കിലും ചർച്ച നടത്തിയോ എന്ന് ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ മറുപടി പറയണം. സ്ഥാനാർഥി നിർണയം, ഭാരവാഹിത്വം എന്നിവയിൽ മുൻ കാലങ്ങളിൽ ഒരു ചർച്ചയും നടത്താത്തവരാണ് ഇപ്പോൾ വിമർശനം ഉന്നയിക്കുന്നത്. ചർച്ച നടത്തിയിട്ടില്ല എന്ന് പരാതി പറയുന്ന ഇവരുടെ കാലത്ത് സ്ഥാനാർഥി നിർണയത്തിലടക്കം ചർച്ച നടത്തിയിട്ടുണ്ടോ ?
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായും താൻ ചർച്ച നടത്തിയിരുന്നു. മറിച്ചുള്ള ആരോപണം ശരിയല്ല. ഇത്രയും കാലം രണ്ട് പേർ മാത്രം തീരുമാനിച്ച കാര്യം മറ്റ് തലങ്ങളിലേക്ക് നീങ്ങിയത് ചിലർക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അത് സ്വാഭാവികം മാത്രം. ഇവർ ആരോടൊക്കെ ചർച്ച നടത്തിയാണ്പണ്ട് തീരുമാനം
എടുത്തത് ?
തങ്ങൾ സ്വീകരിച്ച അന്തസാർന്ന തീരുമാനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ശരിയായില്ല സംസ്ഥാന കോൺഗ്രസിൽ സുധാകരൻ – സതീശൻ – വേണുഗോപാൽ അധികാര കേന്ദ്രം വന്നു എന്ന വിമർശനം തെറ്റായി കാണുന്നില്ല. അത്തരം അധികാര കേന്ദ്രം സ്വാഭാവികം. രണ്ട് നേതാക്കൾക്കെതിരെയുള്ള നടപടിയിൽ മാറ്റമില്ല. – സുധാകരൻ പറഞ്ഞു.
