കോഴിക്കോട്. നിസ്വാർഥരും ആദർശ ധീരരുമായിരുന്ന നേതാക്കൾ വഹിച്ചിരുന്ന കെ.പി.സി.സി അധ്യക്ഷപദം തട്ടിപ്പുകാർക്ക് സാക്ഷ്യപത്രം നൽകി ജനങ്ങളെ വഞ്ചിക്കുന്നവരുടെ സ്ഥാനമായി മാറിയെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.
അർധ നഗ്നനായി ജീവിച്ച മഹാത്മാ ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ കെ.പി.സി.സി നേതൃത്വം വ്യാജ കോസ്മറ്റിക് ഡോക്ടറെക്കൊണ്ട് ചികിത്സിപ്പിച്ച് സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പാർട്ടിയായി അധ:പതിച്ചു. ബി.ജെ.പിയുടെ ശരീരവും കോൺഗ്രസ്സിൻ്റെ തൊലിയുമായി നടക്കുന്ന കെ. സുധാകരനെ ചികിത്സിക്കാൻ മോൺസൺ മാവുങ്കലിനേക്കാൾ മികച്ച ഒരു കോസ്മെറ്റോളജിസ്റ്റിനെ ഭൂമിയിൽ ലഭിക്കാനില്ല.
സത്യസന്ധതയുടെയും എളിമയുടെയും ആൾരൂപമായിരുന്ന മഹാത്മജിയോട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് എന്തെങ്കിലും ബഹുമാനം അവശേഷിക്കുന്നുണ്ടെങ്കിൽ ഗാന്ധിജയന്തിക്ക് മുമ്പായി കെ.സുധാകരനെ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കണം.
Trending
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും


