തിരുവനന്തപുരം: രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ കെപിസിസി ആഘോഷിക്കും.
സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 14ന് രാത്രി 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കെപിസിസി ആസ്ഥാനത്തേക്ക് 75 സേവാദള്‍ വാളന്റിയേഴ്സ് പങ്കെടുക്കുന്ന സ്വാതന്ത്രദിന സംരക്ഷണയാത്ര നടത്തും. ഇന്ദിരാഭവനില്‍ 11.59ന് വന്ദേമാതരം. അര്‍ധരാത്രി 12ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വതന്ത്ര്യദിന പ്രഭാഷണത്തിന്റെ പുനഃസംപ്രേഷണം. തുടര്‍ന്ന് സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി 75 ദീപങ്ങള്‍ തെളിയിക്കലും പ്രതിജ്ഞയും കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയുടെ സ്വാതന്ത്ര്യദിന സന്ദേശവും.
ആഗസ്റ്റ് 15ന് രാവിലെ 6 മുതല്‍ 6.30വരെ പ്രഭാതഭേരി. 8.30ന് ദേശഭക്തിഗാന സദസ്സ്, 10ന് ദേശീയപതാക ഉയര്‍ത്തലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ സ്വാതന്ത്ര്യദിന പ്രഭാഷണങ്ങളും സംഘടിപ്പിക്കും. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാനിധി പുരസ്ക്കാരം 2021 സമ്മാനിക്കും.