കൊച്ചി : മുതിര്‍ന്ന ചലച്ചിത്ര നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കരള്‍ രോഗവും കടുത്ത പ്രമേഹവും മൂലം കഴിഞ്ഞ പത്ത് ദിവസമായി താരം ആശുപത്രിയില്‍ ചികിത്സയിലാണ്. കരള്‍മാറ്റ ശസ്ത്രക്രിയ അടിയന്തിരമായി നിര്‍ദ്ദേശിക്കുന്നുണ്ട്. പക്ഷെ താരത്തിന്റെ പ്രായം കണക്കിലെടുത്ത് തല്ക്കാലം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് തയ്യാറാകുന്നില്ലെന്നാണ് വിവരം.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു