മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിയന്ത്രിത അംഗങ്ങളെ ഉൾപ്പെടുത്തി ജുഫയർ അൽ സഫീർ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ബി.കെ.എസ്.എഫ് രക്ഷാധികാരിയും , സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി ഉത്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് വൈസ് പ്രെസിടെന്റും സാമൂഹ്യ പ്രവർത്തകനുമായ സാനി പോൾ മുഖ്യാതിഥി ആയി പങ്കെടുത്തു റിപ്പബ്ലിക് ദിന സന്ദേശം നൽകി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും, ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കൺവീനർ സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ നിയന്ത്രിച്ച ആഘോഷ പരിപാടികളിൽ കെ.പി.എ കലാകാരന്മാർ അവതരിപ്പിച്ച ദേശ സ്നേഹം തുളുമ്പുന്ന ഗാനങ്ങളും, കുട്ടികളുടെ പ്രസംഗങ്ങളും ശ്രേദ്ധേയമായി.