കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് ഒരു സ്വകാര്യ ഫ്ളാറ്റിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് മൂന്ന് ദിവസം മുമ്പാണ് യുവതി പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്. ജ്യൂസിൽ മയക്കുമരുന്ന് നൽകിയാണ് പീഡനം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ ഒളിവിലാണ്. പെൺകുട്ടിയെ പരിചയമുള്ള ആളുകളാണ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.