ന്യൂഡൽഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് രാജ്യത്ത് പാകിസ്ഥാൻ്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തി. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.കേരളം കൂടാതെ മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിച്ചില്ല രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് ഭീകരപ്രവർത്തനം നടത്തിയിരുന്ന അഹമ്മദ് ഡാനിഷ് എന്നയാളെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തിയി. തുടർന്ന് അന്വേഷണം എൻ,ഐ,എ ഏറ്റെടുക്കുകയായിരുന്നു. .
Trending
- വാട്സാപ്പിലൂടെ മൊഴിചൊല്ലല്‍: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
- വയനാട്ടില്‍ പുള്ളിപ്പുലി കേബിള്‍ കെണിയില്‍ കുടുങ്ങി; മയക്കുവെടിവെച്ച് പിടികൂടി
- ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഫോണുകളില്‍ നിര്‍ണായക തെളിവെന്ന് സൂചന
- ബഹ്റൈനില്‍ സൈനല്‍ പള്ളി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനില്‍ നിര്‍മ്മാണച്ചെലവ് വര്‍ധന: പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- സ്കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
- ഹമദ് രാജാവ് റമദാന് ഇഫ്താര്‍ വിരുന്ന് നടത്തി
- കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം