കോഴിക്കോട്: ഗുരുവായൂരപ്പന് കോളജിലെ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയില്‍ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമത്രെ.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-11-feb-2021/
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് 5 വിദ്യാര്‍ഥിനികള്‍ക്ക് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം ആണ് മറ്റ് ഇരുപത്തഞ്ചോളം വിദ്യാര്‍ഥിനികള്‍ക്ക് കൂടി സമാനമായ രീതിയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ത് മുൻപ് ഇതേ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ റിപോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.