പന്തീരാങ്കാവ് (കോഴിക്കോട്): തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ ഫുഡ് ഡെലിവറി കമ്പനി ജീവനക്കാരനായ യുവാവ് മരണപ്പെട്ടു. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്ന മൻസിൽ പി.ഹുസൈൻ (32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെട്രോ ആശുപത്രിക്കും ലാൻഡ്മാർക്ക് ഫ്ലാറ്റിനും സമീപമായിരുന്നു അപകടം.
ഹുസൈൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണപ്പോൾ പിന്നാലെ വന്ന കോൺക്രീറ്റ് മിക്സർ ലോറി തലയ്ക്ക് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച.
പിതാവ് പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാർ. മാതാവ് സൈനബ. ഭാര്യ ഷാനിബ. മക്കൾ ഫാത്തിമ നുസൈബ, 10 ദിവസം പ്രായമുള്ള പെൺകുഞ്ഞുമുണ്ട്.