മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2023 ജനുവരി 27 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണിവരെ മനാമയിലെ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടത്തുന്ന ക്യാമ്പിൽ യൂറിക് ആസിഡ്, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എഫ്. ബി. എസ് / ആർ. ബി. എസ്, ബ്ലഡ് ഷുഗർ, ബി. എം. ഐ എന്നിവയടങ്ങുന്നരക്ത പരിശോധനയും ഡോക്ടറുടെ സേവനവും സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പിൽ പേര് രജിസ്ട്രർ ചെയ്യുന്നവർക്ക് വിറ്റാമിൻ ഡി, തൈറോയ്ഡ് എന്നീ ടെസ്റ്റുകൾ 50% നിരക്കിൽ ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർ 10 മണിക്കൂർ ഫാസ്റ്റിങ്ങിൽ വരേണ്ടതാണ്.
കെപിഎഫ് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉളളവർക്ക് താഴെ കൊടുത്ത ഗൂഗിൾ ലിങ്ക് വഴി രെജിസ്റ്റർ ചെയ്യാം.
https://forms.gle/c4LMyWbezxKk7FZV9
39170433, 35059926, 38855625 എന്നീ നമ്പറുകളിൽ വാട്സപ്പ് വഴിയും രെജിസ്റ്റർ ചെയ്യാവുന്നതാണ്.