മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ മാതാവ് കുറ്റിക്കാട്ടിൽ നെഫീസ ഉമ്മയുടെ വിയോഗത്തിൽ കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ആക്ടിങ് ജനറൽ സെക്രട്ടറി ജിതേഷ് ടോപ്മോസ്റ്റ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കൊയിലാണ്ടി നന്തി ഇരുപതാം മൈലിലെ പരേതനായ തേമൻതോട്ട് കുനി ഉമ്മർ ഹാജി ആണ് പരേതയുടെ ഭർത്താവ്. മറ്റ് മക്കൾ: നിസാർ, ഷംസുദ്ദീൻ (കുവൈത്ത്), യൂസുഫ് ചങ്ങരോത്ത്, പി വിഇബ്രാഹിം (കുവൈത്ത്).
