മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, സെഗയ്യ കെ സി എ ഹാളിൽസംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അഞ്ഞൂറിൽപ്പരം പേർ പങ്കെടുത്തു. ബഹ്റൈൻ ടെലിവിഷൻ പ്രോഗ്രാം ഡയറക്ടർ അഹമ്മദ് ഇബ്രാഹിം അബു അൽ ഷൂഖ് മുഖ്യാതിഥി ആയിരുന്നു.
ബഹ്റൈൻ കേരളീയസമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സോമൻബേബി, ഡോ: ചെറിയാൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്, കെ സി എ സെക്രട്ടറി വിനു ക്രിസ്റ്റി, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പത്തേരി, ഡബ്ലൂ എം സി: പ്രസിഡന്റ് ഫൈസൽ എഫ്.എം, മോനി ഒടിക്കണ്ടത്തിൽ , യു.പി.പി.കൺവീനർ അനിൽ യു.കെ, ബിജു ജോർജ്, ഹരീഷ് നായർ, ദീപക് മേനോൻ , ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്നന്താനം, രാജു കല്ലും പുറം, നാസ്സർ മഞ്ചേരി, ചെമ്പൻ ജലാൽ, സയെദ് ഹനീഫ്, മുഹറക് മലയാളി സമാജം പ്രസിഡന്റ് അൻവർ,രാജീവ് വെള്ളിക്കോത്ത്, ബോബി ജയ്ഹിന്ദ് ടി വി , അനിൽ സംസ്കൃതി ബഹ്റൈൻ, ഗോപാലൻ വി.സി, മണിക്കുട്ടൻ, രാജീവൻ എന്നിവർ സംസാരിച്ചു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയെദ് റമദാൻ നദവി റമദാൻ സന്ദേശം നൽകി.
സലീം ചിങ്ങപുരവും റിഷാദ് കോഴിക്കോടും കൺവീനർ മാരായ ഇഫ്താർ സംഗമത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷതയും വഹിച്ചു. ചീഫ് കോർഡിനേറ്റർ മനോജ് മയ്യന്നൂർ നിയന്ത്രിച്ച ചടങ്ങിൽ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രാജീവ് തുറയൂർ,വിജയൻ കരുമല, അനിൽ മടപ്പള്ളി, സത്യൻ കാവിൽ, ഷാനവാസ്, ശ്രീജിത്ത്, അസീസ് കൊടുവള്ളി, അഷ്റഫ്, സുബീഷ് ,ജ്യോജീഷ്, രാജേഷ്, റംഷാദ്, സജേഷ്, ജിജേഷ്, സുധി എന്നിവർ നേതൃത്വം നൽകി. ട്രഷറർ സലീം ചിങ്ങപുരം നന്ദി പ്രകാശിപ്പിച്ചു.