കോഴിക്കോട്: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് അപകടം. കോഴിക്കോട് ആനകല്ലുംപാറ വളവിലാണ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. മലപ്പുറം വേങ്ങര സ്വദേശികളായ അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്. ഇവർ മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേലിനെ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് അപകടത്തിപെട്ടവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. ഇവിടെ നിന്ന് തിരിച്ചുവരുന്നതിനിടെയിലാണ് അപകടം സംഭവിക്കുന്നത്. അസ്ലം, അർഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും.
Trending
- അന്താരാഷ്ട്ര സ്പോര്ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്ക്കാര് ഭൂമി നല്കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്ത്തകര്ക്ക് സഹായ പദ്ധതിയുമായി തംകീന്
- ഇന്ഷുറന്സ് രേഖകള് തയ്യാറാക്കാന് 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്സ്
- ബഹ്റൈനില് പുതുതായി നിയമിതരായ അംബാസഡര്മാരില്നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള് സ്വീകരിച്ചു
- ബഹ്റൈനില് ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന് സമ്മര് ടോയ് ഫെസ്റ്റിവല് രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില് നവംബറില് ആരോഗ്യ സമ്മേളനവും പ്രദര്ശനവും
- കെസിഎല് സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്ത്തി അദാനി ട്രിവാന്ഡ്രം റോയല്സ്