മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺ ലൈനായി പുക്കള മത്സരവും, പായസ മത്സരവും നടത്തി വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെയും നാട്ടിലെയും മത്സരാർത്ഥികൾ മികച്ച രീതിയിൽ പങ്കെടുത്ത മത്സരത്തിൽ പൂക്കളം വിജയികളായത് യഥാക്രമം ചെസ്റ്റ് നമ്പർ 16 ഷീബസുനിൽകുമാർ ഫാമിലി ഒന്നാം സ്ഥാനം, ചെസ്റ്റ് നമ്പർ 12 സഞ്ജയ് ആൻഡ് സനയ് രണ്ടാംസ്ഥാനം, ചെസ്റ്റ് നമ്പർ 9 ദിവ്യപ്രജിത്ത്, ചെസ്റ്റ് നമ്പർ 15 നേവ അനിൽകുമാർ ഫാമിലി എന്നിവർ. മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു.
പായസ മത്സരത്തിൽ ഒന്നാമതെത്തിയത് ചെസ്റ്റ് നമ്പർ 9 ശ്യാമള എ.എം, രണ്ടാം സ്ഥാനം ചെസ്റ്റ് നമ്പർ 10 താഹിറമുസ്തഫ, മൂന്നാം സ്ഥാനം ചെസ്റ്റ് നമ്പർ 8 ഷോണിമ എന്നിവരുമാണ്. പൂക്കള മത്സരം മികച്ച രീതിയിൽ കോഡിനേറ്റ് ചെയ്ത ഹരീഷ് പി.കെ, ശശി അക്കരാൽ ,പായസ മത്സരം മികച്ച രീതിയിൽ കോഡിനേറ്റ് ചെയ്ത സവിനേഷ്, ജിതേഷ് ടോപ് മോസ്റ്റ് എന്നിവർക്കും, ജഡ്ജിംഗ് പാനലിനെ കോഡിനേറ്റ് ചെയ്ത യു.കെ ബാലനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ജനറൽ സെക്രട്ടറി ജയേഷ്.വി.കെ യും ആക്റ്റിംഗ് ട്രഷറർ അഷ്റഫ്.പി.യും അറിയിച്ചു. വിജയികൾക്കുള്ള സമ്മാനം ഏറ്റവും അടുത്ത ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് സുധീർ തിരുനിലത്ത് അറിയിച്ചു.